Tuesday, June 21, 2011

ഐശ്വര്യറായ് ബച്ചന്‍ അമ്മയാകാന്‍ പോകുന്നു

ഐശ്വര്യറായ് ബച്ചന്‍ അമ്മയാകാന്‍ പോകുന്നു

22 Jun 2011

ന്യൂഡല്‍ഹി: മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യാറായ് അമ്മയാകാന്‍ പോകുന്നു. സിനിമയില്ലല്ല, ജീവിതത്തില്‍. ഭര്‍തൃപിതാവും ഹിന്ദി സിനിമയിലെ സൂപ്പര്‍താരവുമായ അമിതാഭ് ബച്ചന്‍ ട്വിറ്ററിലൂടെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ''ഞാനൊരു അപ്പൂപ്പനാകാന്‍ പോകുന്നു, അതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് താന്‍'' എന്നാണ് അമിതാഭ് ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്. ബച്ചന്‍ കുടുംബം ഇത് ആഘോഷമാക്കാനുള്ള പുറപ്പാടിലാണെന്ന് അമിതാഭിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത പുറത്തുവിട്ട് മിനിറ്റുകള്‍ക്കുള്ളില്‍ നൂറുകണക്കിന് ആശംസകളാണ് അമിതാഭിന്റെ ബ്ലോഗിലും ട്വിറ്ററിലും വന്നിട്ടുള്ളത്. 37 കാരിയായ ഐശ്വര്യറായും 35 കാരനായ അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹം 2007 ലാണ് നടന്നത്. അടുത്തിടെ ഐശ്വര്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത വന്നിരുന്നെങ്കിലും ബച്ചന്‍ കുടുംബം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. പുതിയ പ്രോജക്ടുകളില്‍ കരാര്‍ ഒപ്പിട്ടില്ലെങ്കിലും മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ഹീറോയിന്‍ ആണ് അടുത്തതായി പ്രഖ്യാപിച്ചിട്ടുള്ള ചിത്രം.

No comments:

Post a Comment