Tuesday, June 21, 2011

തൂത്തുക്കുടി - കൊളംബോ കപ്പല്‍ സര്‍വീസ്

തൂത്തുക്കുടി - കൊളംബോ കപ്പല്‍ സര്‍വീസ് ഇന്നു മുതല്‍

Posted on: 13 Jun 2011



ചെന്നൈ: തൂത്തുക്കുടിക്കും കൊളംബോയ്ക്കും മധ്യേയുള്ള പഞ്ചനക്ഷത്ര സൗകര്യത്തോടുകൂടിയ യാത്രക്കപ്പല്‍ സര്‍വീസ് തിങ്കളാഴ്ച ആരംഭിക്കും. വൈകിട്ട് മൂന്നിന് കേന്ദ്ര ഷിപ്പിങ് മന്ത്രി ജി.കെ.വാസന്‍ കപ്പലിന്റെ ആദ്യ യാത്ര തൂത്തുക്കുടി വി.ഒ.ചിദംബരനാര്‍ തുറമുഖത്തു നിന്ന് ഫ്ലഗ് ഓഫ് ചെയ്യും. ആരംഭത്തില്‍ ആഴ്ചയില്‍ രണ്ടു ദിവസമായിരിക്കും കപ്പല്‍ സര്‍വീസ് നടത്തുക. തൂത്തുക്കുടിയില്‍ നിന്ന് എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും വൈകിട്ട് ആറിന് തിരിക്കുന്ന കപ്പല്‍ അടുത്ത ദിവസങ്ങളില്‍ രാവിലെ എട്ടിന് കൊളംബോയിലെത്തും. കൊളംബോയില്‍ നിന്ന് തിരിച്ച് എല്ലാ ഞായറാഴ്ചയും ബുധനാഴ്ചയും ഇതേ സമയത്തു തന്നെ തൂത്തുക്കുടിയിലേക്ക് കപ്പല്‍ മടക്ക യാത്ര നടത്തും.
ഒമ്പത് ഡക്കുകളുള്ള കപ്പലില്‍ 1200 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. 11 ഫസ്റ്റ് കഌസ് കാബിനുകള്‍, രണ്ട് സ്യൂട്ടുകള്‍, 169 സൂപ്പര്‍ ഡീലക്‌സ് കാബിനുകള്‍, 22 ഡീലക്‌സ് കാബിനുകള്‍, 111 എക്കോണമി കാബിനുകള്‍ തുടങ്ങിയവ ഉണ്ട്. റസ്റ്റാറന്റും ബാറിനുമൊപ്പം പ്രത്യേക യോഗങ്ങളും വിനോദപരിപാടികളും നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നാലു മുറികളുള്ള ഫസ്റ്റ് കഌസ് കാബിന് തൂത്തുക്കുടിയില്‍ നിന്ന് 19,550 രൂപയും കൊളംബോയില്‍ നിന്ന് 20,470 രൂപയുമാണ് നിരക്ക്. രണ്ടു മുറികളുള്ള ഫസ്റ്റ് കഌസ് കാബിന് നിരക്ക് യഥാക്രമം 13,800, 14,720 രൂപയുംനാല് മുറികളുള്ള സൂപ്പര്‍ ഡീലക്‌സ് കാബിന് 14260, 14,720 രൂപയുമാണ്. രണ്ടു മുറികളുള്ള കാബിന് 7360 രൂപ, 7590 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഡീലക്‌സ് കാബിനില്‍ സിംഗിള്‍ റൂമിന് 3450 രൂപയും 3680 രൂപയും. എക്കോണമി കഌസില്‍ മുറിയോടു കൂടിയ കാബിന് 11960 രൂപ, 12420 രൂപ, രണ്ടു മുറിയുള്ള കാബിന് 5980, 6210 രൂപയാണ് നിരക്ക്. സിംഗിള്‍ ബെര്‍ത്തിന് 2990 രൂപ, 3128 രൂപ എന്നിങ്ങനെയാണ് നിരക്ക്. യാത്രയ്ക്ക് നാലു മണിക്കൂര്‍ മുമ്പ് യാത്രികര്‍ തുറമുഖത്ത് എത്തണം.
Reply
Reply to all
Forward



No comments:

Post a Comment